1
പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിമാസ ചതയദിനമാഘോഷത്തിൽ എസ്.ഐ. കെ.ടി. അനിൽകുമാർ സംസാരിക്കുന്നു

പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പ്രതിമാസ ചതയദിനമാഘോഷിച്ചു. കെ. രാജു സ്വാമി പതാക ഉയർത്തി. ശ്രീനാരായണ പ്രചാരകൻ ടി.പി. സുധൻ ഭദ്രദീപം തെളിച്ചു. സബ് ഇൻസ്പെക്ടർ കെ.ടി. അനിൽകുമാർ ഗുരുപൂജ സമർപ്പണം നടത്തി . ടി.യു. രവീന്ദ്രൻ അദ്ധ്യക്ഷനായി. ദീപം വത്സൻ ഗുരുദേവചിത്രത്തിൽ പുഷ്പഹാരമണിയിച്ചു.

മുൻ കൗൺസിലർ ഗീതാ പ്രഭാകരൻ, രജിത് കുമാർ, ജി. ചന്ദ്രൻ, വിനോദ് തമ്പി, പി.എസ്. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.. ശ്രീനാരായണ വനിതാ സംഘം ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. തുടർന്ന് അന്നദാനവുമുണ്ടായിരുന്നു.