veg
ഓണത്തിന് ഒരുമുറം പച്ചക്കറിത്തൈ നടീൽ കർഷകസംഘം ജില്ലാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: കെ.എസ്.കെ.ടി.യു കൊച്ചുപള്ളി യൂണിറ്റിൽ സൗത്ത് വില്ലേജിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറിത്തൈ നടീൽ കർഷകസംഘം ജില്ലാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് രമണി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. ഗഗനൻ, ഏരിയ സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ സുധാ നരായണൻ, ടി.കെ. ബാബു, പി. ഗഗാറിൻ എന്നിവർ പ്രസംഗിച്ചു.