പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് പതാകദിനത്തോടെ തുടക്കം. യൂണിയന് കീഴിലെ 72 ശാഖാ യോഗങ്ങളിലും ശ്രീനാരായണ കുടുംബ യൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പീതപതാക ഉയർത്തി. യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി. കൺവീനർ ഷൈജു മനയ്ക്കപ്പടി പതാകദിന സന്ദേശം നൽകി. ഡയറക്ടർ പി.എസ്. ജയരാജ് ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർമാരായ എം.പി. ബിനു, ഡി.ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, വനിതാസംഘം പ്രസിഡന്റ് ഷൈജാ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, യൂത്ത്മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ പ്രസിഡന്റ് അഖിൽ കൈതാരം, എം.എഫ്.ഐ കോഓഡിനേറ്റർ ജോഷി പല്ലേക്കാട്ട്, എം.വി. ഗോപാലകൃഷ്ണൻ, വൈദികയോഗം പ്രസിഡന്റ് അഖിൽ ശാന്തി എന്നിവർ നേതൃത്വം നൽകി, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.