highcourt

കൊച്ചി: മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസുകളെ ചോദ്യംചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹ‌ർജികൾ പരിഗണിച്ചത്. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. സമൻസ് പ്രകാരം കിഫ്ബി ഉദ്യോഗസ്ഥർ ഹാജരായെങ്കിലും തോമസ് ഐസക് ഒരു തവണപോലും ഇ.ഡിക്ക് മുമ്പാകെ എത്തിയിട്ടില്ല.