പറവൂർ: കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഖില ശശിയും ചാന്ദ്ര ദിനാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ജീൻ സുധാകൃഷ്ണനും നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി. മിനി അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് കെ.സി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. സുരേന്ദ്രൻ ചാന്ദ്രദിന ക്ലാസെടുത്തു.