കൊച്ചി: ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊച്ചിൻ (ജെ.സി.ഐ കൊച്ചിൻ) സംഘടനയുടെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ ജനകീയ പ്രതിഭാ പുരസ്‌കാര സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 28 വൈകിട്ട് 6ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള 60 പേരെയാണ് ജനങ്ങളുടെ നാമനിർദ്ദേശത്തിലൂടെ തിരഞ്ഞെടുത്ത് പുരസ്‌കാരം നൽകി ആദരിക്കുന്നതെന്ന് ജെ.സി.ഐ പ്രസിഡന്റ് ഡോ. ഷബീർ ഇക്ബാൽ, ജീന രമാകാന്ത്, ഷോൺ ജോർജ്, ഇബ്രാഹിം ഫൈസി, തോംസൺ, ഷിജി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8891638655.