കൊച്ചി: കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ജനത യുവമോർച്ച ഇന്നും നാളെയും കാർഗിൽ വിജയദിവസായി ആചരിക്കും. ഇന്നു നാലിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി. തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ കാർഗിൽ ബലിദാനി കേണൽ വിശ്വനാഥന്റെ പ്രതിമയുടെ മുന്നിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ദീപശിഖ കൈമാറും. തുടർന്ന് ഇരുചക്രവാഹനറാലിയായി എറണാകുളം അമൃതടവറിൽ എത്തിക്കും.
നാളെ രാവിലെ അമൃതടവറിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.
വൈകിട്ട് 5ന് ഹൈക്കോടതി ജംഗ്ഷനിൽ ചേരുന്ന പൊതുയോഗത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സംവിധായകനുമായ മേജർ രവി മുഖ്യാതിഥിയാകും. കാർഗിൽ യുദ്ധവീരരെ ആദരിക്കും.