കൊച്ചി: മഹാരാജാസ് കോളേജ് മലയാളവിഭാഗം ഗവേഷകരുടെ കോഴ്‌സ് വർക്കിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ഗവേഷണവും താക്കോൽ വാക്കുകളും എന്ന വിഷയത്തിൽ സാംസ്‌കാരിക വിമർശകനും സംവിധായകനും എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ പ്രൊഫസറുമായ ഡോ. അജു നാരായണൻ പ്രഭാഷണം നടത്തി. വകുപ്പ് അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. വകുപ്പുതല റിസേർച്ച് കോ-ഓർഡിനേറ്റർ ഡോ.ജെ. കുമാർ സ്വാഗതം പറഞ്ഞു.