പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ മുപ്പതാമത് ഗുരുപൂജ വാർഷികം വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. വാർഷിക സമ്മേളനം യോഗം ഡയറക്ടർ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് ഓമന ശിവൻ, സെക്രട്ടറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റിഅംഗം കെ.ആർ. ഹരി, കുമാരി രവീന്ദ്രൻ, എം. വിലാസിനി തുടങ്ങിയവർ സംസാരിച്ചു. ഗുരുപൂജ, പ്രാർത്ഥന, അന്നദാനം എന്നിവ നടന്നു.