book

പറവൂർ: വിശ്വഗുരുകുലം സെന്റർ ഫോർ വേൾഡ് പീസ് പറവൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമ ആഘോഷവും വിശ്വഗുരുകുലം ആചാര്യൻ ശ്രീഗുരുവിന്റെ ഇൻ ദി ലൈറ്റ് ഒഫ് അവർ ഗുരു എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പറവൂർ വെങ്കടാചലപതി ക്ഷേത്രം മേൽശാന്തി ഭാഗവത മുരളീരവം നാരായണഭട്ട് പുസ്തകത്തിന്റെ ആദ്യ പ്രതി അക്കാഡമിഷ്യൻ ചന്ദ്രമോഹൻ കാത്തോളിലിന് നൽകി. ഹ്യൂമൺ റൈറ്റ്സ് അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാൻ എസ്. അഭിലാഷ് പുസ്തകം പരിചയപ്പെടുത്തി. കുന്നത്ത്തളി മഹാദേവ ക്ഷേത്രം മേൽശാന്തി മധു ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ട വ്യക്തികളെ ശ്രീഗുരു പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുകലം വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി.