കോലഞ്ചേരി: മൂവാ​റ്റുപുഴ നിന്നും മഴുവന്നൂർ വഴി കളമശേരി മെഡിക്കൽ കോളേജിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നാളെ ആരംഭിക്കും. രാവിലെ 7.50ന് മൂവാ​റ്റുപുഴ നിന്ന് ആരംഭിച്ച് വാളകം, പാലന്നാട്ടിക്കവല, മഴുവന്നൂർ പള്ളിത്താഴം, കടയിരുപ്പ്, പുളിഞ്ചോട്, കാണിനാട്, പീച്ചിങ്ങച്ചിറ, കരിമുകൾ, ഇൻഫോപാർക്ക്, കാക്കനാട് വഴി കളമശേരി മെഡിക്കൽ കോളേജിൽ 9.55ന് എത്തും. വൈകിട്ട് 5.10ന് കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ആരംഭിച്ച് മേൽ റൂട്ടിലൂടെ വൈകിട്ട് 7.10ന് മുവാറ്റുപുഴയിലെത്തും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, പി.വി. ശ്രീനിജിൻ എം.എൽ.എ, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ബസ് സർവീസ് തുടങ്ങാൻ മന്ത്രി നിർദ്ദേശം നൽകിയത്.