ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ വാർഷിക നിർവാഹക സമിതിയോഗവും കൗൺസിലും നാളെയും മറ്റന്നാളുമായി ആലുവ തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ നടക്കും. നാളെ വൈകീട്ട് ആറിന് നിർവാഹക സമിതി പാറ്റ്‌ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും. റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷനാകും. കൗൺസിൽ യോഗം 27ന് രാവിലെ പത്തിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ് നടക്കും. ഉച്ചതിരിഞ്ഞ് ബിസിനസ് സെഷൻ. അഞ്ഞൂറോളം പ്രതിനിധികൾ കൗൺസിൽ യോഗത്തിൽ സംബന്ധിക്കും.