y
കെ.ആർ. സുധർമ രചിച്ച 'എന്റെ തൃപ്പൂണിത്തുറ' എന്ന പുസ്തകത്തിന്റെ പ്രകാശനം നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് കൗൺസിലർ രാധികാ വർമ്മയ്ക്ക് ആദ്യകോപ്പി​ നൽകി​ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുലസ്പർശം സ്പെഷ്യൽസ്കൂളിൽ പുസ്തകപ്രകാശനവും വൊക്കേഷണൽ യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി​. തൃപ്പൂണിത്തുറയെക്കുറിച്ച് അദ്ധ്യാപിക കെ.ആർ. സുധർമ രചിച്ച എന്റെ തൃപ്പൂണിത്തുറ എന്ന പുസ്തകം നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ് കൗൺസിലർ രാധികാ വർമ്മയ്ക്ക് ആദ്യകോപ്പി​ കൈമാറി​ പ്രകാശി​പ്പി​ച്ചു. ഹോട്ടൽ ഡിപ്ലോമ ക്ലാസ് നടത്തുന്ന അരയാൽ ബ്ലോക്കിന്റെ ഉദ്ഘാടനം രാധിക വർമ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് കൗൺസിലർ റോയി തിരുവാങ്കുളം പിൻ ചെയ്തു. സ്കൂൾ ചെയർമാൻ ക്യാപ്ടൻ എസ്. ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എ.ആർ. രാഖി, കെ.ആർ. സുധർമ എന്നിവർ സംസാരിച്ചു. കർക്കടക മാസത്തോട് അനുബന്ധിച്ച് മരുന്നുകഞ്ഞിയും വിതരണം ചെയ്തു.