y
കനിവ് പാലിയേറ്റീവ് എരൂർ സൗത്ത് കമ്മിറ്റി സംഘടിപ്പിച്ച രക്ത പരിശോധന ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് എരൂർ സൗത്ത് കമ്മിറ്റി മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ രക്തപരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു ഷൈലേന്ദ്രൻ അദ്ധ്യക്ഷയായി. ഡോ. ബിമിത്ര ക്ളാസെടുത്തു.കനിവ് ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, വി.വി. ഭദ്രൻ എന്നിവർ സംസാരിച്ചു.