പിറവം: വേദവ്യാസന്റെ ജയന്തിയായ ഗുരുപൂർണിമ, 'ഗുരുവന്ദനം' എന്നപേരിൽ വിവേകാനന്ദ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ബ്രഹ്മചാരിണി ദേവകി ചൈതന്യ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനുരൂപ് എം. മോഹൻ, വൈസ് പ്രിൻസിപ്പൽ പ്രഭ പ്രദീപ്, അദ്ധ്യാപികമാരായ എം.എസ്. ബിന്ദു, ലിസി ബെന്നി, നമിത രാമചന്ദ്രൻ, എം.എസ്. മായാഎന്നിവർ പുഷ്പാർച്ചന നടത്തി. സ്‌കൂൾ മാനേജർ സി.എൻ. ബാലചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.