church

ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അന്നായുടെ മദ്ധ്യസ്ഥ തിരുനാളിന്
വരാപ്പുഴ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകീട്ട് 5.30ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റത്തിന്റ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി. വചനപ്രഘോഷണം ഫാ. റോയി കാച്ചപ്പിള്ളി. തുടർന്ന് കുടുംബ യൂണിറ്റുകളുടെ കലാവിരുന്ന് എന്നിവ നടക്കും. വെള്ളി രാത്രി ഗാനമേള, ശനി വൈകിട്ട് പ്രദക്ഷിണം, തുടർന്ന് വർണ്ണമഴ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, മുഖ്യതിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ശതോത്തര സുവർണ ജൂബിലി ദീപശിഖാ പ്രയാണത്തിന് സ്വീകരണം, തുടർന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ജൂബിലി ദീപം തെളിയിക്കും.