പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് പൂർവവിദ്യാർത്ഥികളുടെ സാഹിത്യകൂട്ടായ്മ സാഗ റൈറ്റേഴ്സ് ഫോറം കഥാരചനാ പരിശീലന ക്യാമ്പ് നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ പറവൂർ, കൊടുങ്ങല്ലൂർ മേഖകളിലെ സ്കൂളുകളിൽ നിന്ന് അറുപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. എഴുത്തുകാരായ രാംമോഹൻ പാലിയത്ത്, ജേക്കബ് എബ്രഹാം, വിനോദ് കൃഷ്ണ , അപർണ ആരുഷി എന്നിവർ ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, മലയാള വിഭാഗം മേധാവി പി.എസ്. ശ്രീജ, മാദ്ധ്യമ പ്രവർത്തക എസ്. പ്രീത, ദീപ ഗോപകുമാർ എന്നിവർ സംസാരിച്ചു . ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.