g
പ്രാർത്ഥനായജ്ഞവും ഔഷധക്കഞ്ഞിവിതരണവും കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഗുരുമന്ദിരത്തിൽ നടന്ന പ്രാർത്ഥനായജ്ഞവും ഔഷധക്കഞ്ഞി വിതരണവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മികുഞ്ഞൻ പറയന്റെപറമ്പിൽ ഔഷധക്കഞ്ഞി കിറ്റുകൾ നൽകി. ശാഖാ സെക്രട്ടറി വി.സി. സാബു മുഖ്യപ്രഭാ ഷണം നടത്തി. കെ.ബി. സാബു ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. അമ്പിളി സനീഷ്, സുനിത സാബു, സിന്ധു വാസുദേവൻ, ലത ബിജു, ദീപ ബൈജു, ഷീല സുന്ദരൻ, മജീഷ ബിനു, അനഘ സാബു തുടങ്ങിയവർ നേതൃത്വം നൽകി.