നെടുമ്പാശേരി: ഗുളിക രൂപത്തിലടക്കം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 88 ലക്ഷം രൂപ വിലമതിക്കുന്ന 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്ത് നിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 1231ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിന്റെ സ്വർണം കഴുത്തിന്റെ ഭാഗത്തും അതിവിദഗ്ദ്ധമായി ഒളിപ്പിക്കുകയായിരുന്നു.