kothamangalam
പൊലീസ് പിടിച്ചെടുത്ത ടിപ്പറും ജെ സി ബിയും

കോതമംഗലം: അനധികൃത പാറഖനനവും മണ്ണെടുപ്പും നടത്തിയ മണ്ണുമാന്തി യന്ത്രവും ടിപ്പറും പൊലീസ് പിടിച്ചെടുത്തു. നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെളിക്കുഴി തണ്ട് പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിയിലായിരുന്നു മണ്ണെടുപ്പും ഖനനവും. സ്ഥലം ഉടമ മുനിക്കാട്ടിൽ അജിക്കെതിരെ കോതമംഗലം പൊലീസ് കേസെടുക്കുകയും ജെ.സി.ബിയും ടിപ്പറും ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു.

ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐ ആൽബിൻ സണ്ണി, എ.എസ്.ഐ ഷാൽവി, സീനിയർ സി.പി.ഒ നിയാസ് മീരാൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്.