അങ്കമാലി: അങ്കമാലി- മഞ്ഞപ്ര റോഡിൽ തലക്കോട്ട്പറമ്പിൽ കൂരൻ എൽദോയുടെ തറവാട്ട് വളപ്പിൽ നിന്ന
തെങ്ങ് റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം. മറിഞ്ഞ തെങ്ങ് വൈദ്യുതി ലൈനിൽ തടഞ്ഞു നിൽക്കുകയായിരുന്നു. സംഭവ സമയത്ത് വാഹനങ്ങളോ കാൽനട യാത്രക്കാരോ റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അങ്കമാലി ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.