citu

ആലുവ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വയലാറിൽ നിന്നാരംഭിച്ച പതാക ജാഥക്കും കളമശേരിയിൽ ഇ. ബാലാനന്ദൻ സ്മൃത മണ്ഡപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയ്ക്കും സമ്മേളന നഗറിൽ വരവേൽപ്പ് നൽകി.

സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, സി.ഐ.ടി.യു ആലുവ ഏരിയാ സെക്രട്ടറി പി.എം. സഹീർ
എന്നിവർ ഏറ്റുവാങ്ങി. കെ.ഡബ്ല്യു.എ.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സാംസൺ ക്യാപ്ടനും ആലപ്പുഴ ജില്ലാ സെക്രട്ടറി ബി.എസ്. ബെന്നി മാനേജറുമായുള്ള പതാകജാഥയും കെ.ഡബ്ല്യു.എ.ഇ.യു സംസ്ഥാന സെക്രട്ടറി കെ.ജി. ബിന്ദു ക്യാപ്ടനും സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ആർ. ചന്ദ്രൻ മാനേജറുമായുള്ള കൊടിമരജാഥയും ആലുവ ബൈപ്പാസിൽ സംഗമിക്കുകയായിരുന്നു. തുടർന്നാണ് സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ. രാജു, എം. ആർ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് നാലിന് എഫ്.ബി.ഒ.എ ഹാളിൽ ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷനാകും.