കൊച്ചി: ടൈ യംഗ് എന്റർപ്രണേഴ്‌സ് 2024-25 പ്രോഗ്രാമിന് തുടക്കമായി. മാൻകാൻകർ എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജീമോൻ കോര പ്രോഗ്രാം ഉദ്ഘാടനം ചെയ്‌തു. ടൈ ഗ്ലോബൽ ചെയർ വിനോദിനി സുകുമാർ, ഗ്ലോബൽ പബ്ലിക് സ്‌കൂൾ ചെയർമാൻ പി. ജേക്കബ്, ലക്ഷ്മി രാമചന്ദ്രൻ, വിവേക് കൃഷ്ണ ഗോവിന്ദ്, ദിലീപ് ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ടൈ യംഗ് എന്റർപ്രണർ 2023-24 ആഗോള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ ഗ്ലോബൽ പബ്ലിക്ക് സ്‌കൂൾ ടീമിന് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗ്ലോബൽ പബ്ലിക്ക് സ്‌കൂൾ ടീം ലീഡർ പുണ്യ മറുപടി പ്രസംഗം നടത്തി.