പെരുമ്പാവൂർ: നാരായണ ഗുരുകുല അദ്ധ്യക്ഷനും ശ്രീനാരായണ ഗുരുവിന്റെ പരമ്പരയിൽ നടരാജ ഗുരുവിന്റെ ശിഷ്യനുമായ ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 28 ന് തൊടുപുഴ പെൻഷൻ ഭവൻ വേദിയാകും. രാവിലെ 10 ന് ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ഗുരു നിത്യ സ്‌മൃതി നടക്കും. നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്