പെരുമ്പാവൂർ: പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പോക്സോ കേസ് പ്രതി വിലങ്ങഴിക്കുന്നതിനിടെ കോടതി വരാന്തയിൽനിന്ന് ഇറങ്ങിഓടി. ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായക്രിസ്റ്റൽരാജാണ് ഇറങ്ങി ഓടിയത്. ഇയാളെ പെരുമ്പാവൂർ ടൗണിൽനിന്ന് ഉടനെ പിടികൂടി കോടതിയിൽ ഹാജരാക്കി. വിചാരണക്കുശേഷവും പ്രതി കോടതിക്കുള്ളിൽ ബഹളമുണ്ടാക്കി.

തൃശൂർ സെൻട്രൽ ജയിലിൽനിന്ന് തൃശൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരാണ് ഇന്നലെ ഉച്ചയ്ക്കുശേഷം 2.30ഓടെ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ കൊണ്ടുവന്നത്. ഓടി രക്ഷപ്പെട്ടതിന് ക്രിസ്റ്റൽരാജിനെതിരെ പൊലീസ് കേസെടുത്തു.