ആലുവ: നഗരത്തിലെ കള്ള് ഷാപ്പിലെത്തി ഗുണ്ടാപ്പിരിവ് നടത്തിയ എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസലിനെ (34) ആലുവ പൊലീസ് അറസ്റ്റുചെയ്തു. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്. റെയിൽവേ സ്ക്വയറിൽ കട തല്ലിപ്പൊളിച്ച കേസിൽ എട്ടുമാസം ജയിലിലായിരുന്നു. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി തുടങ്ങി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.