കൊച്ചി: കേന്ദ്ര ബഡ്ജറ്റ് നിരാശജനകമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു. ഹോട്ടൽ വ്യവസായമേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമായ പദ്ധതിയില്ല. ജി.എസ്.ടി, എം.എസ്.എം.ഇ ആനുകൂല്യങ്ങൾ സംബന്ധിച്ച ഹോട്ടൽ മേഖലയുടെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
ചെറുകിട, ഇടത്തരം ഹോട്ടലുകളടക്കമുള്ള വ്യാപാരമേഖലയെ പൂർണമായും തഴയുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.