കൊച്ചി: കേന്ദ്ര ബഡ്‌ജറ്റ് നിരാശപ്പെടുത്തിയെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി) പറഞ്ഞു. വ്യാപാരികളുടെ ആവശ്യങ്ങളോട് നിഷേധാത്മക നയമാണ് സ്വീകരിച്ചത്. വിഭവവിതരണത്തിൽ പക്ഷപാതപരവും അസന്തുലിതത്വവുമാണെന്ന് ബഡ്‌ജറ്റെന്ന് ചേംബർ പ്രസിഡന്റ് പി. നിസാറും ജനറൽ സെക്രട്ടറി വി.ഇ. അൻവറും പറഞ്ഞു. വാണിജ്യനഗരമായ കൊച്ചിക്കും മെട്രോറെയിലിനും പദ്ധതി അനുവദിച്ചില്ല. സമഗ്രവും സുസ്ഥിരവുമായ ക്ഷേമമെന്ന് പറയുന്നെങ്കിലും ഊന്നൽ ചിലമേഖലകളിൽ ഒതുങ്ങിപ്പോയെന്ന് ഇരുവരും പറഞ്ഞു.