kklm

കൂത്താട്ടുകുളം: സി.പി.എം ജില്ലാ കമ്മിറ്റി അംഗം, കുത്താട്ടുകുളം ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച എം. ഫിലിപ്പ് ജോർജിന്റെ 26-ാമത് ചരമ വാർഷിക അനുസ്മരണം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസിഫ്‌ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ബി. രതീഷ് അദ്ധ്യക്ഷനായി. കെ.എം. പൗലോസ്, എ.ഡി. ഗോപി, കെ.പി. സലിം,സി.എൻ. പ്രഭകുമാർ, ടി.കെ. മോഹനൻ, ഒ.എൻ. വിജയൻ, ഫെബീഷ് ജോർജ്, നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ തുടങ്ങിയവർ സംസാരിച്ചു. കൂത്താട്ടുകുളത്ത് നടന്ന സമ്മേളനത്തിന് മുന്നോടിയായി റാലിയും അലോഷിയുടെ ഗാനസന്ധ്യയുമുണ്ടായി.