മൂവാറ്റുപുഴ: യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുഴ പെരുമ്പല്ലൂർ മാമ്മൂട്ടിൽ (തെക്കുംപുറം) ജിതിൻ മണിയനെയാണ് (36) ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വിളിച്ചുണർത്താൻ എത്തിയപ്പോൾ ഉണർന്നില്ല. അയൽവാസികളെത്തി ഉടനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൂവാറ്റുപുഴ പൊലീസ് മേൽനടപടിയെടുത്തു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് പൊലീസ് പറഞ്ഞു.
വാഴക്കുളത്ത് യുവരാജ് ലൂബ്സ് ഓയിൽകട നടത്തുകയായിരുന്നു ജിതിൻ. അവിവാഹിതനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. പിതാവ്: മണിയൻ. അമ്മ: സുഷമ. സഹോദരി: മാലു.