തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്‌ജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനക്കെതിരെയും സി.പി.ഐ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ശശി വെള്ളക്കാട്ട് അദ്ധ്യക്ഷനായി. പി.വി. ചന്ദ്രബോസ്, കെ.ആർ. റനീഷ്, എൻ.എൻ. സോമരാജൻ, കെ.പി. മണിലാൽ, കെ.കെ. സന്തോഷ്, ആൽവിൻ സേവ്യർ, ദിഷ പ്രതാപൻ, പി. ബി. വേണുഗോപാൽ, എം.ആർ. സുർജിത്ത്, പി.ജെ. മത്തായി എന്നിവർ സംസാരിച്ചു.