കൊച്ചി: കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കോമേഴ്സ്. വ്യാപാരികൾക്കും എം.എസ്.എം.ഇകൾക്കും ഗുണകരമല്ലെന്നും നിഷേധാത്മകനയമാണ് ബഡ്ജറ്റിലെന്നും പ്രസിഡന്റ് പി. നിസാർ പറഞ്ഞു.
നികുതിയിനത്തിൽ വിപുലമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയില്ല. നിർമ്മാണ മേഖലയെ പരിഗണച്ചില്ല. വിഭവ വിതരണത്തിൽ തികച്ചും പക്ഷപാതപരവും അസന്തുലിതത്വവും നിറയുന്നതാണ് ബഡ്ജറ്റ്. വെള്ളപ്പൊക്ക ദുരിതാശ്വാസം, ടൂറിസം വികസനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയിട്ടില്ല. എല്ലാ വർഷവും പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന കേരളം ഉൾപ്പെടെയുള്ള
സംസ്ഥാനങ്ങളെ പരിഗണിച്ചില്ല. വാണിജ്യ നഗരമായ കൊച്ചിക്കും, കൊച്ചി
മെട്രോ റെയിലിനും ഫണ്ട് അനുവദിക്കാത്തതിൽ ചേംബർ ജനറൽ സെക്രട്ടറി വി.ഇ.അൻവർ പ്രതിഷേധിച്ചു.