bjp

കൊച്ചി: കേന്ദ്ര ബഡ്ജറ്റ് കേരളത്തിന്റെ കാർഷിക രംഗത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ഭാരതീയ ജനത കർഷകമോർച്ച ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി ആർ.സജികുമാർ, കർഷകമോർച്ച ജന. സെക്രട്ടറിമാരായ കെ.ആർ.വേണുഗോപാൽ, സി.എം.ബിജു, വൈസ് പ്രസിഡന്റുമാരായ കെ.ആർ. ജയപ്രസാദ്, മുരളി കുമ്പളം, കെ.പി. കൃഷ്ണദാസ്, സെക്രട്ടറിമാരായ എം.ഐ.സാജു.അജയൻ തെവക്കൽ, സതീഷ് മാർട്ടിൻ, അഡ്വ. രൂപേഷ്, എബിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.