കിഴക്കമ്പലം: പുന്നോർക്കോട് സ്വർണ്ണത്തുമന കനകധാര മഹാലക്ഷ്മി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് പി.എസ്. നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ട്രസ്റ്റ് ചെയർമാൻ ബാലസുബ്രഹ്മണ്യം, കരയോഗം പ്രസിഡന്റ് പി.ബി. വിക്രമൻ, പി.വി. പ്രസന്നൻ, കുറവല്ലൂർമന ഹരി നമ്പൂതിരിപ്പാട്, പരുളിപ്പുറം കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യ കാർമികരാകും.