മൂവാറ്റുപുഴ: ഗ്രാമീണ മേഖലയിലെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വാഴക്കുളം സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ ഉദ്ഘാടനവും ശതാബ്ദി മന്ദിരത്തിന്റെ ശിലാഫലക സ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക മേഖലയിലെ ഫണ്ടുവിനിമയത്തിന് സഹകരണ ബാങ്കുകളാണ് ഉത്തമം. സമസ്ത മേഖലകളിലും പടർന്നുപന്തലിച്ച സഹകരണ മേഖല വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അദ്ധ്യക്ഷനായി. മാത്യു കുഴൽനാടൻ എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, ഫാ. ജോസഫ് കുഴികണ്ണിയിൽ, സാന്റോസ് മാത്യു, എം.കെ. മധു, വർക്കി ജോൺ, ഇ.കെ. ഷാജി, രേഖ പ്രഭാത്, സിജു സെബാസ്റ്റ്യൻ, ജോസ് വർഗീസ്, ജെയിംസ് ജോർജ്, വിനോദ് പി. പാട്ടത്തിൽ, ജോജി കെ. ജോസ്, സിറിൾ ജോസഫ്, സാബു പുന്നേക്കുന്നേൽ, ടോമി തന്നിട്ടാമാക്കൽ, സമീർ കോണിക്കൽ, ബാങ്ക് സെക്രട്ടറി വി.എസ്. ഷിജുമോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അംഗങ്ങൾക്കുള്ള ചികിത്സ സഹായ വിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനസഹായ വിതരണവും ബാങ്കിന്റെ മുതിർന്ന അംഗങ്ങളെ ആദരിക്കലും നടന്നു.