നെടുമ്പാശേരി: ഫുഡ് കോപ്പററേഷൻ ഒഫ് ഇന്ത്യയുടെ അരി വിതരണം നെടുമ്പാശേരി അത്താണിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൈൻ കോ ഓഡിനേറ്റർ ബാബു കരിയാട് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ബി.കെ. മധുസുദനൻ, ജിനു വിശ്വംഭരൻ, വി.യു. സിബി തുടങ്ങിയവർ സംസാരിച്ചു.