കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകൾ വിതരണം ചെയ്തു. ഗുണമേൻമയുള്ള തൈകളുടെ വിതരണമാണം സൗജന്യമായാണ് നടത്തിയത്. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ലിസി ജോളി അദ്ധ്യക്ഷയായി. ഉഷ ശിവൻ, എം.പി. ബേബി, ചെറിയാൻ മാത്യു, സുജ വിനോദ് ,സുജ സുരേഷ്, ബേസിൽ കുന്നപ്പിള്ളി, സീന ജോർജ്, കെ.എ. സജി, കെ.സി. സാജു എന്നിവർ പങ്കെടുത്തു.