കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തിന് എട്ടാംക്ലാസ് പാസ്, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ/പോളിടെക്‌നിക്ക് ഡിപ്ലോമ (ഇലക്ട്രോണിക്‌സിന് മുൻഗണന) യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 400 സ്ഥിര ഒഴിവുകളിലേക്കും ബി.ടെക് കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്കും വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പിനും അഭിമുഖം നടത്തും. പേര്,മേൽവിലാസം, യോഗ്യത എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം (ugbkchi.emp@gmail.com). ഫോൺ: 0484 2576756.