rk-ravu

കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷ പണ്ഡിതനുമായിരുന്ന പ്രൊഫ. ആർ.കെ. റാവു അനുസ്മരണം ജസ്റ്റിസ്‌ കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വിനോദ്കുമാർ കല്ലോലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ആൽബർട്സ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. കെ.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഇന്ത്യ റിട്ട. റീജിയണൽ മാനേജർ വി.ആർ. രാമചന്ദ്രൻ, എഡ്രാക് ജില്ലാ പ്രസിഡന്റ്‌ പി. രംഗദാസ പ്രഭു, ഗാന്ധി പീസ് ഫൌണ്ടേഷൻ സെക്രട്ടറി അഡ്വ. വി.എം. മൈക്കിൾ, ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രം ഉപാദ്ധ്യക്ഷൻ അഡ്വ. ഡി.ജി. സുരേഷ്, എസ്.എൻ.വി സദനം ട്രസ്റ്റ്‌ സെക്രട്ടറി എം.ആർ. ഗീത, പ്രബോധ ട്രസ്റ്റ്‌ സെക്രട്ടറി ഡി.ഡി. നവീൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.