വൈപ്പിൻ: മുനമ്പം കച്ചേരി മൈതാനം നവീകരണം ഒന്നാംഘട്ട നിർമ്മാണ ഉദ്ഘാടനം 29ന് വൈകീട്ട് 3ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കും. നവീകരണത്തിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ഹാർബർ വകുപ്പിനാണ് നിർമ്മാണ ചുമതല. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയാകും. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ,​ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.പി. ഗായ,​ സൂപ്രണ്ടിംഗ് എൻജിനീയർ എം. രാജീവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, സുബോധ ഷാജി, ഷെന്നി ഫ്രാൻസിസ്, രാധിക സതീഷ് , സി.എച്ച്. അലി, ബിന്ദു തങ്കച്ചൻ, പോൾസൺ എന്നിവർ പ്രസംഗിക്കും.