കാലടി: കർഷകഭേരി മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറിക്കായി നടുവട്ടത്ത് വിവിധയിനം വിഞ്ഞിട്ടു. ജനാധിപത്യ മഹിള അസോസിയേഷൻ അങ്കമാലി ഏരിയ പ്രസിഡന്റ് വിനിത ദിലീപ് ഉദ്ഘാടനം ചെയ്തു. സി.പി.എം നടുവട്ടം ബ്രാഞ്ച് സെക്രട്ടറി പി.സി. ആന്റണി അദ്ധ്യക്ഷനായി. സാജൻ പാലമറ്റം, കെ.കെ. വത്സൻ, വിജി രജി, പി.ജെ. ബിജു. കെ.ജെ. ബോബൻ, ടി.സി.ബാനർജി, സ്മിത ബേബി, പി.പി. ജേക്കബ് എന്നിവർ സംസാരിച്ചു.