വൈപ്പിൻ: എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാല പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നാളെ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ് ആൻഡ് ജോബ് സ്‌കീം, നവജീവൻ, ശരണ്യ, കൈവല്ല്യ, തുടങ്ങിയ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.