വൈപ്പിൻ: ഓച്ചന്തുരുത്ത് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് സി.പി.എം പുതുവൈപ്പ് ലോക്കൽ സെക്രട്ടറി എം.പി. പ്രശോഭ് സ്ഥാനം ഒഴിഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പ്രശോഭ് ഒഴിഞ്ഞത്. മുൻ എരിയ സെക്രട്ടറി പി.വി. ലൂയീസിനാണ് താത്കാലിക ചുമതല.
കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും സി.പി.എം പരാജയപ്പെടുകയും കോൺഗ്രസ് സി.പി.ഐ സഖ്യം വിജയിക്കുകയും ചെയ്തിരുന്നു. ഇവിടെ സി.പി.എം - സി.പി.ഐ സഖ്യമാണ് നിലവിലുണ്ടായിരുന്നത്.