അങ്കമാലി: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ആഗസ്റ്റ് 15ന് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായി എ.പി. കുര്യൻ സ്മാരക മന്ദിരത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ഗ്രേസി ദേവസി, പി. അശോകൻ, സി.വി. സജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. കെ.കെ. ഷിബു(ചെയർമാൻ), സച്ചിൻ ഐ. കുര്യാക്കോസ് (കൺവീനർ), റോജിസ് മുണ്ടപ്ലാക്കൽ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.