മൂവാറ്റുപുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭാതല ശില്പശാല മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷനായി. നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ ശില്പശാലയുടെ വിശദീകരണം നൽകി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി. ദിലീപ്, അസിസ്റ്റന്റ് എൻജിനീയർ എസ്. ഹരി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. സുനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. ഷീജ, കെ.എസ്.ഡബ്ല്യു.എം.പി. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ അപർണ ഗിരീഷ്, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ അമല രാജൻ, ഐ.കെ.എം. ടെക്നിക്കൽ ഓഫീസർ ഹരിശ്രീ എന്നിവർ ക്ലാസെടുത്തു.