ചോറ്റാനിക്കര: കണയന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. 11 അംഗ കമ്മിറ്റിയിലേക്ക് എം.ഡി. കുഞ്ചെറിയ, കെ.ജി. രവീന്ദ്രൻ, കെ.കെ. സിജു, കെ.എസ്. ബാലചന്ദ്രൻ, വി.എസ്. വേലായുധൻ, സി.ആർ. സച്ചിൻ, നെൽസൺ ജോർജ്, ഓമന ദിവാകരൻ, സിന്ധു അശോകൻ, രാജലക്ഷ്മി, ജയരാജ് എന്നിവരാണ് നോമിനേഷൻ നൽകിയത്. എന്നാൽ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറികൂടിയായ ജയരാജ് പത്രിക പിൻവലിച്ചു. ഇതോടെ ഒരുസീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗം പ്രസിഡന്റായി എം.ഡി. കുഞ്ചെറിയയെ തിരഞ്ഞെടുത്തു.