must-
എറണാകുളം ജില്ലാ കായിക അദ്ധ്യാപക സംഘടനയുടെ മാർച്ചും ധർണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കായിക അദ്ധ്യാപകരുടെ സേവനം സർക്കാർ ഉറപ്പാക്കണമെന്നും ഈ മേഖല തകർന്നാൽ സമൂഹത്തിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ പറഞ്ഞു. തസ്തിക നഷ്ടപ്പെടുന്നതിനെതിരെ കായികാദ്ധ്യാപകർ നടത്തിയ ഡി.ഡി.ഇ ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന് എറണാകുളം വേദിയാകുമ്പോൾ കേരളത്തിലെ 75% വരുന്ന പൊതുവിദ്യാലയങ്ങളിലും കായികാദ്ധ്യാപകരില്ലെന്ന സത്യം സർക്കാർ തിരിച്ചറിയണം. ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ സഞ്ജയ്‌കുമാർ അദ്ധ്യക്ഷനായി.

കായികാദ്ധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. റിബിൻ മുഖ്യപ്രഭാഷണം നടത്തി. അലക്സ് ആന്റണി, ജോസ് കെ. ജോൺ, അമേഴ്സൺ ലൂയിസ്, ഷൈജി ജേക്കബ്, ജോർജ് ജോൺ, ടി.ആർ. ബെന്നി തുടങ്ങിയവർ സംസാരിച്ചു.