കൊച്ചി: റെയിൽവേ കൾവർട്ടുകൾ വൃത്തിയാക്കുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന റെയിൽവേ ഡിവിഷണൽ മാനേജരുടെ പ്രതികരണത്തിൽ പ്രതിഷേധവുമായി മേയേഴ്സ് കൗൺസിൽ. ഡിവിഷണൽ മാനേ‌ജർ ഇക്കാര്യം അറിയിച്ച് എല്ലാ മേയർമാർക്കും കത്തയച്ചിരുന്നു. നഗരങ്ങളിലെ നീരൊഴുക്കുണ്ടായിരുന്ന തോടുകൾക്ക് കുറുകെയാണ് റെയിൽവേ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ തോടുകൾ വൃത്തിയാക്കുന്നതുപോലെ ഇവ വൃത്തിയാക്കാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ റെയിൽവേ കൾവർട്ടുകൾ വൃത്തിയാക്കാൻ റെയിൽവേയ്ക്ക് തയ്യാറാകണം. റെയിൽവേയുടെ കത്ത് നിയമവിരുദ്ധവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണെന്ന് മേയേഴ്സ് കൗൺസിൽ ആരോപിച്ചു.
കണ്ണൂരിൽ ചേർന്ന മേയേഴ്സ് കൗൺസിൽ യോഗത്തിൽ കൊച്ചി മേയറും മേയേഴ്സ് കൗൺസിൽ പ്രസിഡന്റുമായ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, തൃശൂർ മേയർ എം.കെ. വർഗീസ്, കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ എന്നിവർ പങ്കെടുത്തു.