mla

കോലഞ്ചേരി: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുത്തൻകുരിശിലെ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ ആവശ്യപ്പെട്ടു. ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നതും വെള്ളക്കെട്ടും നിർദ്ദിഷ്ട കാന നിർമ്മാണവും സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പുത്തൻകുരിശ് പഞ്ചായത്ത് ഭരണസമിതി, നാഷണൽ ഹൈവേ അതോറി​റ്റി -പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാർ സ്ഥാപന പ്രതിനിധികൾ, പുത്തൻകുരിശ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ശേഷം വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ എം.എൽ.എ സന്ദർശിച്ചു. സോണിയ മുരുകേശൻ, ജൂബിൾ ജോർജ്, കെ.കെ. അശോക് കുമാർ, വി.എസ്. ബാബു, റെജി കെ. പോൾ, എം.എം. തങ്കച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.