guru-smaraka-vayana-sala-

പറവൂർ: പുത്തൻവേലിക്കര ഇളന്തിക്കര ഗുരുസ്മാരക വായനശാലയുടെ പുതിയ മന്ദിരത്തിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശിലയിട്ടു. എം.എൽ.എയുടെ ആസ്തി വികസന പദ്ധയിൽപ്പെടുത്തിയാണ് 25 ലക്ഷം രൂപ ചെലവഴിച്ച് മന്ദിരം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷയായി. കെ.വി. രവീന്ദ്രൻ, ഷെറൂബി സെലസ്റ്റീന, എം.പി. ജോസ്, ആനി തോമസ്, കരുണാകരൻ, പി.കെ. ഉല്ലാസ്, വി.എ. വേണു, എം.ഒ. വർക്കി പി.ഒ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.